top of page
Categories
Our Recent Posts



Archive
Tags
No tags yet.


അകത്തോ പുറത്തോ : സനൽകുമാർ ശശിധരൻ എഴുതുന്നു
സുദേവന്റെ "അകത്തോ പുറത്തോ" വളരെ സന്തോഷത്തോടെയാണ് കണ്ടിറങ്ങിയത്. ജീവിതത്തിന് അകത്തോ പുറത്തോ എന്ന സന്നിഗ്ദ്ധതയെ ദുരന്തബോധത്തോടെ അവതരിപ്പിക്കുന്ന, ഗൗരവപൂർവം സിനിമ കാണുന്ന ഒരാളിൽ ആകുലതകൾ മാത്രം സമ്മാനിക്കുന്ന ഈ സിനിമ എനിക്ക് സന്തോഷമുണ്ടാക്കിയത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. 1. സുദേവൻ തന്റെ ആദ്യസിനിമയിൽ നിന്നും വളരെ മുന്നേറിയിരിക്കുന്നുവെന്നും മാധ്യമത്തിൽ വളരെയേറെ കയ്യടക്കം നേടിയിരിക്കുന്നുവെന്നും മനസിലായി.
2. ആദ്യ സിനിമയുടെ വിജയം ഉപയോഗിച്ച് കൂടുതൽ ജനപ്രിയമായ ഒരു സിനിമ നിർമിക്കാൻ ശ്രമി


81/2 ഇന്റർ കട്ട്സ് കൊച്ചിയിൽ
അനൂപ് ജി. എഴുതുന്നു കഴിഞ്ഞ വർഷത്തെ IFFK യിൽ പ്രദർശിപ്പിച്ച നാല് മികച്ച ചിത്രങ്ങളും കെ. ജി. ജോർജ്ജിനെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും കൊച്ചിൻ ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്നു. എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ ജനുവരി 27 ശനിയാഴ്ച രാവിലെ മുതലാണ് പ്രദർശനങ്ങൾ. രാവിലെ 9.30 നു സമ്മർ 1993 എന്ന സ്പാനിഷ് ചിത്രവും 11.45 നു സെബാസ്റ്റ്യൻ ലീലിയോ സംവിധാനം ചെയ്ത എ ഫന്റാസ്റ്റിക് വുമൺ എന്ന ചിലിയൻ ചിത്രവും പ്രദർശിപ്പിക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഓൺ ബോഡി ആൻഡ് സോൾ എന്ന ഹങ്കേറിയൻ ചിത്രവും, നാ


'ഇരട്ട ജീവിതം'വരുന്നു
സംവിധായകൻ സുരേഷ് നാരായണൻ എഴുതുന്നു ഇരട്ടജീവിതം പ്രഥമ പ്രദർശനം ഫെബ്രുവരി 17, 18 ദിവസങ്ങളിൽ തൃശൂർ ഗിരിജ തിയറ്ററിൽ നടക്കുന്നു. ടിക്കറ്റുകളുമായി ഞങ്ങൾ ITFOK വേദി പരിസരത്ത് ഇന്നു മുതലുണ്ടാവും.


'പു' മികച്ച ചിത്രം
കായംകുളം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഷോർട് ഫിലിം ഫെസ്റ്റിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മധു ഇറവങ്കര, സുദേവൻ, സാദിഖ് തൃത്താല എന്നിവരടങ്ങിയ ജഡ്ജിംഗ് പാനൽ പ്രേക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചിത്രങ്ങൾ കണ്ട് വിജയികളെ കണ്ടെത്തുകയായിരുന്നു. 67 എൻട്രികളിൽ നിന്നും അവസാന റൗണ്ടിലെത്തിയ 20 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
മികച്ച ചിത്രത്തിനുള്ള പതിനായിരം രൂപയും പത്മരാജൻ പുരസ്കാരവും"Pu" നേടി.
മികച്ച സംവിധായകനുള്ള ഭരതൻ പുരസ്കാരം
"Pu" വിന്റെ സംവിധായകൻ ബിബിൻ ജോസഫ്,
മികച്ച തിരക്കഥക്കുള്ള തോപ്പിൽ ഭാ
തങ്കമ്മ, Work of Fire, നകുസ MIFF ൽ
കെ. ആർ . മനോജ് സംവിധാനം ചെയ്ത 52 മിനിറ്റുള്ള 'Work Of Fire ', ബി.രാമഭദ്രന്റെ 14 മിനിറ്റ് ദൈർഖ്യം വരുന്ന 'തങ്കമ്മ' എന്നീ ഡോക്യൂമെന്ററികൾ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ദേശീയ മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു .
ഷോൺ സെബാസ്റ്റ്യനും ഫാസിൽ എൻ .സി യും ചേർന്ന് ചെയ്ത ' In The Shade Of Fallen Chinnar ' എന്ന ഐ .ഡി എസ് .എഫ് .കെ യിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 17 മിനിറ്റിന്റെ ഡോക്യൂമെന്ററിയും മിഫ് 2018 ലെ മത്സരവിഭാഗത്തിലുണ്ട്.
ഇന്ദിര പി യുടെ 'കഥാർസ


'അകത്തോ പുറത്തോ' പൊതു പ്രദർശനത്തിന് തയ്യാർ
സംവിധായകൻ സുദേവൻ എഴുതുന്നു സുഹൃത്തുക്കളെ
PACE TRUST ന്റെ പുതിയ സിനിമയായ ''അകത്തോ പുറത്തോ'' യുടെ ആദ്യ പൊതുപ്രദർശനം കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കാണികളിൽ നിന്ന് സംഭാവനയായി സ്വീകരിച്ച തുക കിട്ടൻ മാഷ് PACE TRUST ലേയ്ക്ക് നൽകി.
പുതിയ സിനിമയിലേക്കുള്ള കൈനീട്ടം . കിട്ടൻ മാഷിനും ഗ്രാമികയ്ക്കും ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു . അതോടൊപ്പം ''അകത്തോ പുറത്തോ ''പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുമല്ലോ.
മൊബൈൽ:9288118258
മെയിൽ:sudevperingode@gma


ക്ളോൺ ഫെസ്റ്റിവൽ ഡൽഹിയിൽ നാളെ തുടങ്ങുന്നു
രാംദാസ് കടവല്ലൂർ .......... ക്ളോൺ ചലച്ചിത്രക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നാളെയും മറ്റന്നാളുമായി ( ജനുവരി 20, 21 ) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ശ്രദ്ധേയമായ പന്ത്രണ്ട് ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. ഇന്ത്യയിലെങ്ങും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന ഡോക്യുമെന്ററികൾ തെരഞ്ഞെടുത്തത്, ഫെസ്റ്റിവൽ ക്യൂറേറ്റർ കൂടിയായ പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.പി.അമുദൻ ആണ്.
വിനോദ് രാജ സംവിധാനം കന്നഡ ഡോക്യുമെന്ററി ബേർഡ്


'റിക്ടർ സ്കെയിൽ 7.6' നോയിഡ ഫെസ്റ്റിവലിൽ
റിപ്പോർട്ട് : അർച്ചന പത്മിനി .......... അഞ്ചാമത് നോയിഡ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജീവ.കെ.ജെ . സംവിധാനം ചെയ്ത 'റിക്റ്റർ സ്കെയിൽ 7 .6 ' തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനുവരി 28 ന് നോയിഡയിൽ നടക്കുന്ന ഫെസ്റ്റിവലിൽ തൊണ്ണൂറിലേറെ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും . ജീവയുടെ 'ഞാവൽ പഴങ്ങൾ' ഹ്രസ്വ ചിത്രം മുമ്പ് ഇതേ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട് . മൂന്ന് വർഷം വിജയകരമായി നടന്ന 'മിനി ബോക്സ്ഓഫീസ് ഫിലിം ഫെസ്റ്റിവലാ'ണ് തുടർന്ന് 'നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലാ'യി മാറിയത്. തുട


കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയെക്കുറിച്ച്
കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സെക്രട്ടറി റിജോയ് കെ.ജെ.എഴുതുന്നു .......... "മനുഷ്യർക്ക് അവനവനെക്കുറിച്ച് അവനവനോടുപോലും സത്യസന്ധമായിരിക്കാൻ സാധ്യമല്ല. സ്വന്തം അനുഭവങ്ങളെ പോലും പൊടിപ്പും തൊങ്ങലും ചേർത്തു സുന്ദരമാക്കി മാത്രമേ അവൻ സ്വീകരിക്കൂ " അകിര കുറോസോവ കുറോസോവയുടെ ഏറ്റവും പ്രശസ്തമായ 'റാഷമോൺ' എന്ന സിനിമയിലെ കൊലപാതകത്തെപറ്റി ആരുപറയുന്നതാണ് സത്യം എന്നു നാം പ്രേഷകർ കണ്ഫ്യുഷനിലാകും. വില്ലൻ പറയുന്നതോ? സാക്ഷി പറയുന്നതോ? പ്രതി പറയുന്നതോ? കൊല്ലപെട്ട മനുഷ്യന്റെ പ്രേതം പറയുന്നതോ? മാനഭ


ഈട
കെ. ജെ. സിജു ..........
ഒരാഴ്ചക്ക് ശേഷമേ സിനിമയെക്കുറിച്ച് എഴുതൂ എന്നാണ് വിചാരിച്ചിരുന്നത്. അതിന് മുമ്പേ സിനിമ തിയേറ്ററിൽ നിന്ന് മാറ്റപ്പെടുമോ എന്ന ഭയത്താലാണ് ഇപ്പൊ എഴുതാമെന്ന് നിശ്ചയിച്ചത്. അങ്ങനെ മാറ്റപ്പെടാൻ പാടില്ല ഈ സിനിമ. ഇത് വായിച്ച് പത്തു പേർക്കെങ്കിലും കാണാൻ തോന്നിയാൽ സന്തോഷം.
കണ്ണൂരിന്റെ പരിചിതമായ ഭൂമികയിൽ നിന്നാണ് ഈ വർഷത്തെ സിനിമാത്തുടക്കം. കാണാൻ കോഴിക്കോട് വരെ പോകേണ്ടി വന്നു എന്നത് ഐറണി. അല്ലെങ്കിലും കണ്ണൂരിനെ പുറത്ത് മാറി നിന്ന് വീക്ഷിക്കുമ്പൊഴേ ഈട എന്ന സിനിമ ന


ഈട
മുഹമ്മദ് റാഫി എൻ. വി. ............... പ്രണയത്തിന്റെ പട്ടുനൂലാഞ്ഞാലിൽ നെയ്തെടുത്തതു തന്നെയാണ് 'ഈട ' യെ കൊള്ളാവുന്ന സിനിമയാക്കി മാറ്റുന്ന പ്രധാന ഘടകം. മാർക്കറ്റ് സിനിമയുടെ ഭാവനകളിൽ നിന്നും വിടുതൽ പ്രഖ്യാപിച്ച് റിയലിസ്റ്റ് ആഖ്യാന പരിസരത്തെ കൊണ്ടുവരാനുള്ള ശ്രമവും അതിനെ വ്യത്യസ്തമാക്കുന്നു. ഗോത്ര സ്വഭാവത്തിൽ അധിഷ്ഠിതമായ മത/ജാതി പരിസരത്തെയാണ് ഇന്ത്യൻ പശ്ചാത്തല പ്രണയ സിനിമകളിൽ ഒത്തുചേരലിന് വിഘാതമായി എഴുതാറുള്ളത്. ഈടയിൽ സമാനസ്വഭാവത്തിലേക്ക് ചിലപ്പോഴൊക്കെ കടന്നിരിക്കാറുള്ള രാഷ്ട്രീയ


നദിയുടെ മൂന്നാംകര
നദിയുടെ മൂന്നാംകര
(The Third Bank of the River)
Direction, Cinematography - Fowzia Fathima
Editing, Music-Pradeep Cherian
Sound Design, Sound Mix- Ajeesh Omanakuttan, Sound Cart
Post- Man vs Machine
Produced by St. Joseph's College of Communication, Changanasseri
Cast
Sanal Aman, Jayapalan , Sajitha Madathil, Kani Kanmani Kusruti, Abin Philip Appacheril
Crew
Students of SJCC
The film Nadhiyude Moonam Kara is an adaptation of the short story by name 'The Third Bank of
bottom of page