top of page
Categories
Our Recent Posts



Archive
Tags
No tags yet.


കൂട്ടമറവിയുടെ സിഗ്നേച്ചർ
ചരിത്രബോധം എന്നത് എന്നും എവിടെയും ഒരു പ്രശ്നം തന്നെയാണ്. ആ നിലക്ക് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സർക്കാർ നടത്തുന്ന ഓരോ സാംസ്കാരിക പരിപാടിയിലെയും കൂട്ടമറവിയെ, ഓർമകളെ കവചമാക്കി പോരടിച്ചില്ലെങ്കിൽ പരാജയപ്പെടുന്നത് പൊതുസമൂഹം തന്നെയാകും. മുൻ ചെയർമാൻ ടി.കെ.രാജീവ് കുമാർ തയ്യാറാക്കിയ ഇത്തവണത്തെ ഐ.എഫ്.എഫ്.കെ. സിഗ്നേച്ചർ ഫിലിംഇത്രമാത്രം സ്വീകാര്യമാകാൻ കാരണം നമ്മെ ബാധിച്ച കൊടും മറവിയോ കൂട്ട മറവിയോ തന്നെ ആണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അല്ലായിരുന്നു എങ്കിൽ മലയാള സിനിമയുടെ പിതാവ് ജെ.സ


രണ്ടു പേർ
അവാർഡ് ഒന്നുമല്ലെന്നൊക്കെ നമ്മൾ തള്ളിമറിക്കുമ്പോഴും അവാർഡ് കിട്ടുന്നതുവരെ ഒരു കലാകാരനെ ആരുമറിയില്ല എന്നൊരു വൈരുദ്ധ്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. പ്രേം ശങ്കർ എന്നൊരു നവാഗതസംവിധായകന്റെ പേര് ഇതുവരെ കേട്ടിരുന്നില്ല. iffk-യിലെ മത്സരവിഭാഗത്തിൽ അദ്ദേഹത്തിന്റേതായി രണ്ടുപേർ എന്നൊരു സിനിമ ഉണ്ടായിരുന്നു. പടം കണ്ടു. ഇഷ്ടമായി. സിനിമ സമീപനമാണ് എന്നൊരു കാഴ്ചപ്പാടിനെ മലയാളസിനിമയിൽ കണ്ടുകിട്ടുന്നത് വളരെ അപൂർവമാണ്. രണ്ടുപേർ എന്ന സിനിമയുടെ തുടക്കത്തിൽ ഒരാൾ മാത്രമേയുള്ളു. ഒരുമിച്ചുകഴിഞ്ഞവൾ ഒരു


ഐ.എഫ്.എഫ്.കെ. ഇങ്ങനെയും നടത്തിക്കൂടെ?
ഐ എഫ് എഫ് കെ യുടെ ഇരുപത്തിരണ്ടാമത്തെ വർഷവും കൊഴിഞ്ഞു വീണു . ഐ എഫ് എഫ് കെ എങ്ങിനെ റീ ഡിസൈൻ ചെയ്യണം എന്ന കാര്യത്തെ പറ്റി ഒട്ടേറെ എഴുതിയിട്ടുണ്ട് പറഞ്ഞിട്ടുണ്ട് .അതുകൊണ്ടു തന്നെ ഇത് ആ വിഷയത്തിൽ അവസാനമായി എഴുതുന്ന കുറിപ്പ് ആണ് . ഇനി ഫെസ്റ്റിവൽ ചലച്ചിത്ര അവാർഡ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കലും ഒന്നും സോഷ്യൽ മീഡിയയിൽ കുറിയ്ക്കാൻ ആഗ്രഹിക്കുന്നില്ല . ആനുകാലികങ്ങളിൽ ആവശ്യമെങ്കിൽ എഴുതാം എന്ന് മാത്രം .ഇങ്ങനെ ഒരേ കാര്യങ്ങൾ തന്നെ വർഷങ്ങളായി പറഞ്ഞിട്ടും കേൾക്കുന്ന അക്കാദ


ഏദൻ
കോട്ടയത്തെ മലയോരം. മലയോരത്തെ ഗ്രാമം. പ്രകൃതിയുടെ നിറവും മണവുമുള്ള വേഗത കുറഞ്ഞ വിരസതയുടെ ഗ്രാമം. വന്യമായ മഴയുടെയും കാറ്റിന്റെയും ഗ്രാമം. അവസാനിക്കാത്ത ആസക്തികളുടെ ഗ്രാമം. ഏകാന്തതയുടെ ഗ്രാമം. ഗൃഹാതുരതയുടെ ഗ്രാമം. പുഴയുടെ ഗ്രാമം. റബ്ബർക്കാടിന്റെയും ചീവീടുകളുടെയും ഗ്രാമം. നീർച്ചാലുകളുടെയും നിശ്ശബ്ദതയുടെയും ഗ്രാമം. ആൺബോധങ്ങളുടെ ഗ്രാമം. രാത്രിയുടെയും നിലാവിന്റെയും ഗ്രാമം. ദുരൂഹതയുടെ ഗ്രാമം. കുരയ്ക്കുന്ന പട്ടികളുടെയും ഭ്രമാത്മകതയുടെയും മരണത്തിന്റെയും ഗ്രാമം. വിഷ്വലുകളുടെ, വിശദാംശങ്ങ


ലോകം എത്ര മലയാള സിനിമ കാണുന്നു?
ലോകമെമ്പാടും നിരവധി മികച്ച സിനിമകൾ ഉണ്ടാകുന്നുണ്ട് ഓരോ ചലച്ചിത്ര മേളയും അത്തരത്തിൽ നിരവധി സിനിമകൾ കണ്ടെത്താറുമുണ്ട് . ഓരോ ചലച്ചിത്രമേളയും കണ്ടെടുക്കുന്ന സിനിമകൾ ഏതൊക്കെ എന്നതാണ് ഏറ്റവും പ്രധാനം. ലോകത്തെ മികച്ച മേളകൾ അതാത് വര്ഷങ്ങളിലെ മികച്ച പുതു സിനിമകൾ കണ്ടെടുത്ത് അവരുടെ മേളകളിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു . പിന്നീട് ആ സിനിമകൾ ലോകമെമ്പാടും സഞ്ചരിക്കുന്നു. അത് കൊണ്ട് തന്നെ ലോകമെമ്പാടും സഞ്ചരിക്കാൻ തക്ക ശേഷിയുള്ള രാഷ്ട്രീയവും സാമൂഹികതയും കലാപരതയും പരീക്ഷ


റിക്ടർ സ്കെയിൽ 7.6
മലയാളി' കണ്ടിരിക്കേണ്ട സിനിമയാണ് 'റിക്ടർ
സ്കെയിൽ7.6 . കേരള മോഡൽ വികസനത്തിന്റെ പൊള്ളത്തരങ്ങൾ, വികസനത്തിന്റെ ഇരകളായി മാറ്റപ്പെടുന്ന ദളിത് ജീവിതാവസ്ഥകളും ഈ സിനിമയിൽ പ്രമേയമായി എത്തുന്നുണ്ട്. പ്രമേയത്തിലും അവതണത്തിലും കണ്ണി ചേരാതെ കിടക്കുന്ന ഒട്ടനവധി സന്ദർഭങ്ങൾ ഉണ്ടെങ്കിലും സിനിമയെ സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ സമീപിക്കുമ്പോൾ അത് ഒരു ന്യൂനതയേയല്ല. ഭൂമിയിൽ നിന്നും ആവാസവ്യവസ്ഥയിൽ നിന്നും ആട്ടിയിറക്കപ്പെടുന്ന ദളിതരുടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ സ്വാംശീകരിക്കാൻ സംവിധായിക ജീവ കെ. ജെ.


ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്
ഈ ഫെസ്റ്റിവലിന്റെ സിനിമയായി ഞാൻ അടയാളപ്പെടുത്തുന്ന സിനിമയാണ് ഇത്. അൽജീരിയൻ സിനിമ.
മത്സര വിഭാഗത്തിലെ ഈ സിനിമ രജതചകോരം കൊണ്ടു പോകും എന്നും കരുതുന്നു. ഒരു സംവിധായികക്ക് മാത്രം കാണാൻ കഴിയുന്ന സ്ത്രീപക്ഷ കാഴ്ച്ചകളാണ് സ്ത്രീകളുടെ മസാജിംഗ് കുളിപ്പുരയുടെ പശ്ചാത്തലത്തിൽ സിനിമ കാണിച്ചുതരുന്നത്. ഇസ്ലാമിക മൗലികവാദത്തിൽ ഇരയായി മാറുന്ന മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യവാഞ്ഛയാണ് ഇത്. നിന്റെ ഇസ്ലാമല്ല എന്റെ ഇസ്ലാം എന്ന് ആവർ ത്തിക്കുന്നതിലൂടെ തനിക്ക് പറയാനുള്ളതിനെ സംവിധായിക ഒരു അടിവര കൂടി ഇട


സമ്മർ 1993
സമ്മർ 1993 എന്ന സിനിമ ഒരു കുഞ്ഞു ചേച്ചിയുടെയും കുരുന്ന നിയത്തിയുടെയും സ്കൂൾ പൂട്ടുകാലത്തു നിന്ന് കുറച്ചു കാഴ്ചകൾ മുറിച്ചെടുത്ത് കോർത്തിണക്കിയ
താണ്.
അനിയത്തി ചേച്ചിയുടെ പാതി അനിയത്തിയാണ്. അവരുടെ അപ്പനുമമ്മേം ശരിക്കും നല്ലൊരു ഒരപ്പനും അമ്മേം ആണ്. ചേച്ചിയുടെ
മൂകതയിൽ സിനിമ തുടങ്ങുന്നു.പിന്നീട് അവരുടെ കുരുത്തക്കേടുകളിലൂടെ, തമാശകളിലൂടെ, വിസ്മയങ്ങളിലൂടെ കൊച്ചു വാശി പിടുത്തങ്ങളിലൂടെ ഒട്ടും തിരക്കില്ലാതെ എവിടെയെങ്കിലും എത്താമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലാത്ത പോലെ സിനിമ മു
bottom of page