top of page
Categories
Our Recent Posts



Archive
Tags
No tags yet.


രണ്ടു പേർ
അവാർഡ് ഒന്നുമല്ലെന്നൊക്കെ നമ്മൾ തള്ളിമറിക്കുമ്പോഴും അവാർഡ് കിട്ടുന്നതുവരെ ഒരു കലാകാരനെ ആരുമറിയില്ല എന്നൊരു വൈരുദ്ധ്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. പ്രേം ശങ്കർ എന്നൊരു നവാഗതസംവിധായകന്റെ പേര് ഇതുവരെ കേട്ടിരുന്നില്ല. iffk-യിലെ മത്സരവിഭാഗത്തിൽ അദ്ദേഹത്തിന്റേതായി രണ്ടുപേർ എന്നൊരു സിനിമ ഉണ്ടായിരുന്നു. പടം കണ്ടു. ഇഷ്ടമായി. സിനിമ സമീപനമാണ് എന്നൊരു കാഴ്ചപ്പാടിനെ മലയാളസിനിമയിൽ കണ്ടുകിട്ടുന്നത് വളരെ അപൂർവമാണ്. രണ്ടുപേർ എന്ന സിനിമയുടെ തുടക്കത്തിൽ ഒരാൾ മാത്രമേയുള്ളു. ഒരുമിച്ചുകഴിഞ്ഞവൾ ഒരു


ഏദൻ
കോട്ടയത്തെ മലയോരം. മലയോരത്തെ ഗ്രാമം. പ്രകൃതിയുടെ നിറവും മണവുമുള്ള വേഗത കുറഞ്ഞ വിരസതയുടെ ഗ്രാമം. വന്യമായ മഴയുടെയും കാറ്റിന്റെയും ഗ്രാമം. അവസാനിക്കാത്ത ആസക്തികളുടെ ഗ്രാമം. ഏകാന്തതയുടെ ഗ്രാമം. ഗൃഹാതുരതയുടെ ഗ്രാമം. പുഴയുടെ ഗ്രാമം. റബ്ബർക്കാടിന്റെയും ചീവീടുകളുടെയും ഗ്രാമം. നീർച്ചാലുകളുടെയും നിശ്ശബ്ദതയുടെയും ഗ്രാമം. ആൺബോധങ്ങളുടെ ഗ്രാമം. രാത്രിയുടെയും നിലാവിന്റെയും ഗ്രാമം. ദുരൂഹതയുടെ ഗ്രാമം. കുരയ്ക്കുന്ന പട്ടികളുടെയും ഭ്രമാത്മകതയുടെയും മരണത്തിന്റെയും ഗ്രാമം. വിഷ്വലുകളുടെ, വിശദാംശങ്ങ


തൂപ്പ്
നിർമ്മിച്ച് ഒരു വർഷമായിട്ടും ഇതുവരെ പ്രദർശനത്തിന് അവസരം ലഭിക്കാത്ത ഒരു സിനിമ കാണാനിടയായി. മന്ദബുദ്ധിയായ യുവാവിനെ അവതരിപ്പിച്ച മഹിൻഷാ എന്ന നടന്റെ അത്ഭുതകരമായ അഭിനയമികവ് കണ്ടിരുന്നു. ന്യൂയോർക്കിലെ ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ബിരുദവും പരിശീലനവും നേടിയ മഹിൻ പ്രദർശനത്തിനു ശേഷം നടന്ന ചർച്ചയിൽ സജീവമായി പങ്കെടുക്കുകയും തന്റെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. ബാലപീഡനം എന്നൊരു പ്രമേയം പൊതുവിൽ പരിചിതമെങ്കിലും അതിലടങ്ങിയ മതപരവും രാഷ്ട്രീയവുമായ പരിസരങ്ങളിലേക്ക് സംവിധായകൻ ധൈര്


ഏലി ഏലി ലമ സബക്തനി
സംഘർഷങ്ങൾക്കിടയിലും സൗമ്യനും സ്നേഹസ്വരൂപനുമായി കാണപ്പെടുന്ന Jiju Antony എന്ന മനുഷ്യനിൽ നിന്ന് ഇത്ര cruel ആയ ഒരു സിനിമ പ്രതീക്ഷിച്ചില്ല. തിരുവനന്തപുരത്തു നിന്ന് ആദ്യത്തെ ശക്തമായ ഷോക്ക് തന്നത് Kiff സമാന്തരമേളയാണെന്നത് രസകരമായ ഒരു യാദൃച്ഛികത യാകാം. എനിവേ സിനിമ എന്നെ നിരുപാധികമായ സ്നേഹത്തിലേക്കും അതിന്റെ സങ്കടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി. സങ്കേതങ്ങളെല്ലാം മറന്നുപോകുന്ന സിനിമയുടെ മാജിക്ക് ഒരിക്കൽക്കൂടി അനുഭവിച്ചു. ഹാറ്റ്സ് ഓഫ് റ്റു ദി ഹോൾ ടീം.! മുംബൈയുടെ ബാക്ക്ഡ്രോപ്പിൽ ഒരുപാ
bottom of page