top of page

സ്വതന്ത്ര- പരീക്ഷണ സിനിമകൾക്കുവേണ്ടി ഒരു ഫെസ്റ്റിവൽ

സ്വതന്ത്ര- പരീക്ഷണ സിനിമകൾക്കുവേണ്ടി മാത്രമായുള്ള മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ IEFFK ജനുവരി 13-14 തീയതികളിൽ മിനിമൽ സിനിമയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ ഓപ്പൺസ്ക്രീൻ തിയേറ്ററിൽ നടക്കും. IFFKയിലോ കേരളത്തിലെ തിയേറ്ററുകളിലോ എത്തിപ്പെടാത്ത സിനിമകൾക്കായിരുന്നു 'മിനിമൽ സിനിമ'യുടെ മുൻഗണന. ക്രൈം നമ്പർ 89 ലൂടെ 2013 ലെ മലയാളത്തിലെ മികച്ച സിനിമയുടെ സംവിധായകനായി മാറിയ സുദേവന്റെ പുതിയ സിനിമ 'അകത്തോ പുറത്തോ', മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ജിയോ ബേബിയുടെ

'കുഞ്ഞുദൈവം', സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമ ജീവ കെ.ജെ. യുടെ 'റിക്റ്റർ സ്കെയിൽ 7.6', ഫൗസിയ ഫാത്തിമയുടെ മാജിക്കൽ റിയലിസ്റ്റിക്‌ സിനിമ 'നദിയുടെ മൂന്നാംകര', നിരവധി അന്താരഷ്ട്ര ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ട റഹ്മാൻ ബ്രദേഴ്സിന്റെ 'കളിപ്പാട്ടക്കാരൻ' എന്നീ മുഴുനീള സിനിമകൾ ഫെസ്റ്റിവലിലുണ്ട്‌.

ഫെസ്റ്റിവലിന്റെ ഡയറക്റ്റർ ഫോക്കസ്‌ വിഭാഗത്തിൽ മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ സംവിധായകൻ ഡോൺ പാലാത്തറയുടെ

ശവം, തിരികെ, പുളിക്കൽ മത്തായി എന്നീ സിനിമകൾ പ്രദർശ്ശിപ്പിക്കുന്നു. ഡോക്യുമെന്ററി വിഭാഗത്തിൽ കെ.ജി.ജോർജ്ജിനെക്കുറിച്ച്‌ ലിജിൻ ജോസ്‌ സംവിധാനം ചെയ്ത്‌ ഈ വർഷത്തെ ഇന്ത്യൻ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട '8 1/2 ഇന്റർകട്ട്‌സ്‌'എന്ന സിനിയും വയനാട്ടിലെ പണിയ ജനവിഭാഗത്തെക്കുറിച്ചുള്ള

അനീസ്‌ കെ. മാപ്പിളയുടെ 'ദി സ്ലേവ്‌ ജെനിസിസ്‌' എന്ന സിനിമയും പ്രദർശ്ശിപ്പിക്കുന്നു.

ഡെലിഗേറ്റ്‌ ഫീ 250 രൂപ. വിദ്യാർത്ഥികൾക്ക്‌ 150. കോഴിക്കോട്‌ ഓപ്പൺസ്ക്രീനിൽ നേരിട്ടെത്തി ഡെലിഗേറ്റ്‌ പാസ്‌ മേടിക്കാവുന്നതാണ്‌. ഓൺലൈൻ ആയി അടക്കാനാഗ്രഹിക്കുന്നവർ www.minimalcinema.in എന്ന വെബ്സൈറ്റ്‌ സന്ദർശ്ശിക്കുക.

OpenScreen theater

Near Nalanda Hotel

4th floor

Mananchira tower

Kozhikode

bottom of page