സ്വതന്ത്രസിനിമാ മുന്നേറ്റത്തിന്റെ ഭാഗമാകുക
iEFFK വളരെ ചെറിയ ഒരു ഫെസ്റ്റിവലാണ്. മലയാളത്തിലെ അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത, എന്നാൽ ഏറ്റവും മികച്ച 11 സിനിമകളാണ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ഫെസ്റ്റിവൽ നടത്താൻ മിനിമൽ സിനിമ സജ്ജരല്ല എന്ന ബോധ്യത്തിൽത്തന്നെയാണ് ഇതിലേക്ക് എടുത്തുചാടിയത്. അതിന്റെ വരുംവരായ്കകൾ എന്തുതന്നെയായാലും മുന്നോട്ടുതന്നെ പോകും. മിനിമൽ സിനിമയുടെ നാളിതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ജനകീയമായ സഹകരണത്തോടെയാണ് നടന്നിട്ടുള്ളത്. ഡെലിഗേറ്റുകൾ തരുന്ന പണംകൊണ്ടുമാത്രം ഈ ഫെസ്റ്റിവലിന്റെ ചിലവുകൾ പരിഹരിക്കാനാവില്ല. മിനിമൽ സിനിമ സമാനഹൃദയരുടെ സഹായം തേടുകയാണ്. വെബ്സൈറ്റിലേ ക്കോ ഫെസ്റ്റിവൽ ബുക്കിലേക്കോ പരസ്യം തരാനാഗ്രഹിക്കുന്നവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. സഹായിക്കാനാഗ്രഹിക്കുന്നവർ www.minimalcinema.in എന്ന വെബ്സൈറ്റിലെത്തുക. #iEFFK