top of page

പ്രിയപ്പെട്ട തിയേറ്റർ നടത്തിപ്പുകാരെ...

ബിലഹരി എഴുതുന്നു 

പ്രിയപ്പെട്ട തീയറ്റർ നടത്തിപ്പുകാരുടെ ശ്രദ്ധയ്ക്ക്.. അപേക്ഷയാണ് , എന്തെന്നാൽ നിങ്ങൾക്കറിയുമോ സിനിമയുടെ ടൈറ്റിൽ എന്നത് തുടക്കം മാത്രം കാണിക്കുന്ന സംഗതിയല്ലെന്നു ! സിനിമയിൽ പലതിലും എഴുത്തു വരുന്നത് പോലും അവസാനമാകാം, ഒരുപക്ഷെ ഒടുവിൽ ബിഗ് സ്‌ക്രീനിൽ തങ്ങളുടെ പേരുകൾ കാണാൻ എത്രയോ മനുഷ്യർ കാത്തിരിക്കുന്നുണ്ടാകാം. വലിയ ലൈറ്റ് സ്റ്റാൻഡ് ഉയർത്തി , മരത്തിൽ വലിഞ്ഞു കേറി പണിയെടുക്കുന്നവർ അടക്കം എത്രയോ പേർ കൂലിപ്പണി എന്നതിനേക്കാൾ തങ്ങളുടെ ഒരുകാലത്തെ സ്വപ്നം എന്ന നിലയ്‌ക്കെല്ലാം സിനിമ വിടാനാവാതെ അതിൽ വർക്ക് ചെയ്യുന്നു. ഒടുവിൽ തങ്ങളുടെ പേരുകൾ സ്‌ക്രീനിൽ കാണുമ്പോൾ സന്തോഷിക്കുന്നു, ഇനി അവരുടെ കാര്യം പോകട്ടെ നല്ലൊരു സിനിമ കഴിയുമ്പോൾ end credit ൽ വരുന്ന ഗാനം അല്ലെങ്കിൽ സ്‌കോർ എത്രമാത്രം satisfaction ആണ് പ്രേക്ഷകന് നൽകുന്നതെന്നറിയുമോ ? Making video കാണിക്കുന്ന ചിത്രമാണെങ്കിൽ അത് കാണാൻ വെയിറ്റ് ചെയ്യുന്നവർ ഒരുപാടുണ്ടെന്നറിയുമോ ? പറഞ്ഞു വന്നതിതാണ് , സിനിമ കാണാൻ വരുന്ന ഒരു minority എങ്കിലും സിനിമ പൂർണമായും കാണാൻ വരുന്നവരാണ് . രണ്ടര മണിക്കൂർ സിനിമയിൽ ഏകദേശം ഒരു കരയാക്കിയ ശേഷം just അവസാനത്തെ end title വരുമ്പോൾ അതുകൂടി കാണാൻ കസേരയിൽ ഇരിക്കുന്ന ഞങ്ങളെ പരിഹസിക്കുന്ന പോലെ നിങ്ങൾ എന്തിനാണ് പ്രോജക്ഷൻ ഓഫ് ചെയ്യ്ന്നത് ? ആ ഓഫ് ചെയ്യുന്ന രണ്ടു മിനിറ്റിൽ നിങ്ങൾക്കെന്താണ് കിട്ടുന്നത് ? മുമ്പ് പല തവണ ആവർത്തിച്ച കാര്യം തന്നെയാണ് . Online Booking ൽ പറഞ്ഞ തുകയുടെ കൂടെ additional chargeഉം കൊടുത്തു കേറുന്ന ടിക്കറ്റ് ആണ്, ഒരു പൈസ പോലും കുറച്ചു തരുന്നില്ലല്ലോ പിന്നെന്തിനാണ് കാണുന്ന സിനിമയുടെ duration ൽ കത്രിക വയ്ക്കുന്നത് ? തുടർച്ചയായി ഇപ്പൊ ഇതാണ് അവസ്‌ഥ , തീയറ്റർ മാറുന്നു .. ഈ പരിപാടിക്ക് ഒരു മാറ്റവുമില്ല !! PVR പോലുള്ള Multiplex ഇതിനോരപവാദമാണ് , അത്കൊണ്ട് എന്നെങ്കിലും ഒരു നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു . നന്ദി 


bottom of page