മമ്മൂട്ടി മഹാ (ബോറൻ ) നടൻ മോഹൻലാൽ കംപ്ലീറ്റ് (ഡിസാസ്റ്റർ )ആക്ടർ
ജയൻ ചെറിയാൻ
മമ്മൂട്ടി മോഹൻലാൽ എന്നിവർ നടന്മാർ എന്ന നിലയൽ മീഡിയോക്കർ പെർഫോമെർസ് ആണ്. മലയാളത്തിൽ സൂപ്പർ താരങ്ങളാകാൻ അഭിനയ ചാതുര്യമൊന്നും ആവശ്യമില്ല, വിഷ്യൽ നറേറ്റീവെന്ന നിലയൽ സിനിമയുടെ ബാലപാഠം പോലുമറിയാത്ത തിരനാടകമെഴുത്തുകാർ എഴുതിക്കൂട്ടുന്ന ഘടാകണ്ഠൻ ഡയലോഗുകൾ(പലപ്പോഴും മൊണോലോഗുകൾ) കണ്ഠനാളം വിറപ്പിച്ചുകൊണ്ട് ക്യാമറക്കു മുമ്പിൽ നിന്നു അവർ വിളിച്ചു പറയുന്ന ക്ലിപ്പുകൾ 'ബാഡ് ആക്ടിങ്ന്' ഉദാഹാരണമായി സ്ക്രീൻ ആക്ടിങ് വിദ്യാർത്ഥികൾക്കു കാണിച്ചു കൊടുക്കവുന്നതാണ്. ക്യാമറക്കുവേണ്ടി(Acting for the Camera) എങ്ങനെ അഭിനയിക്കരുത് എന്ന് മനസ്സിലാക്കാൻ അവർക്ക് അതുപകരിക്കും. ഫാൻസ് അസ്സോസിയഷൻസ് എന്ന പേരിൽ ഈ താരങ്ങൾ തീറ്റിപ്പോറ്റുന്ന സ്യകാര്യസൈന്ന്യത്തിലെ ഭടന്മാർ വിളിക്കുന്ന മുദ്രാവാക്യങ്ങളിൽ ചെറിയൊരു തിരുത്ത് നല്ലതാണ്, "മമ്മൂട്ടി മഹാ(ബോറൻ) നടൻ", "മോഹൻലാൽ കമ്പ്ലീറ്റ്(ഡിസ്സാസ്റ്റ്ർ) ആക്ടർ".