top of page

Our Recent Posts

Archive

Tags

No tags yet.

iEFFK- സമയ വിവരം

iEFFKയുടെ ഏതാണ്ട്‌ ഒരു രൂപമാവുകയാണ്‌. സിനിമ കാണുക എന്നതിലുപരി സമാനഹൃദയർക്ക്‌ ഒന്നിച്ചിരിക്കാനുള്ള ഒരിടംകൂടിയാണിത്‌. ഫെസ്റ്റിവലിന് ഉദ്ഘാടന- സമാപന സമ്മേളനങ്ങളോ സിനിമകളോ ഇല്ല. ഏതാണ്ട് എല്ലാ സംവിധായകരും ഫെസ്റ്റിവലിന്‌ എത്തിച്ചേരുമെന്ന് ഉറപ്പുതന്നിട്ടുണ്ട്‌. ഓരോ പ്രദർശ്ശനത്തിനുശേഷവും സംവിധായകരുമൊത്തുള്ള ചോദ്യോത്തരവേള ഉണ്ടായിരിക്കും. Corridor Conversation, ചായചർച്ച എന്നിവ കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിനുള്ള ഇടമാണ്‌. ഡെലിഗേറ്റ്‌ പാസുകൾ ഇനിയും ലഭ്യമാണ്‌. ഫെസ്റ്റിവലിനെ സാമ്പത്തികമായി സഹായിക്കാനും സമാന ഹൃദയർ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. 


bottom of page