'അകത്തോ പുറത്തോ' പൊതു പ്രദർശനത്തിന് തയ്യാർ
സംവിധായകൻ സുദേവൻ എഴുതുന്നു
സുഹൃത്തുക്കളെ PACE TRUST ന്റെ പുതിയ സിനിമയായ ''അകത്തോ പുറത്തോ'' യുടെ ആദ്യ പൊതുപ്രദർശനം കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കാണികളിൽ നിന്ന് സംഭാവനയായി സ്വീകരിച്ച തുക കിട്ടൻ മാഷ് PACE TRUST ലേയ്ക്ക് നൽകി. പുതിയ സിനിമയിലേക്കുള്ള കൈനീട്ടം . കിട്ടൻ മാഷിനും ഗ്രാമികയ്ക്കും ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു . അതോടൊപ്പം ''അകത്തോ പുറത്തോ ''പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുമല്ലോ. മൊബൈൽ:9288118258 മെയിൽ:sudevperingode@gmail.com