തങ്കമ്മ, Work of Fire, നകുസ MIFF ൽ
കെ. ആർ . മനോജ് സംവിധാനം ചെയ്ത 52 മിനിറ്റുള്ള 'Work Of Fire ', ബി.രാമഭദ്രന്റെ 14 മിനിറ്റ് ദൈർഖ്യം വരുന്ന 'തങ്കമ്മ' എന്നീ ഡോക്യൂമെന്ററികൾ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ദേശീയ മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . ഷോൺ സെബാസ്റ്റ്യനും ഫാസിൽ എൻ .സി യും ചേർന്ന് ചെയ്ത ' In The Shade Of Fallen Chinnar ' എന്ന ഐ .ഡി എസ് .എഫ് .കെ യിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 17 മിനിറ്റിന്റെ ഡോക്യൂമെന്ററിയും മിഫ് 2018 ലെ മത്സരവിഭാഗത്തിലുണ്ട്. ഇന്ദിര പി യുടെ 'കഥാർസിസ് ' എന്ന 34 മിനുട്ടുള്ള ഷോർട്ട് ഫിക്ഷനും മത്സരിക്കുന്നുണ്ട് . പ്രദീപ് നായരുടെ 'കോഡേഷ്യൻ' ഇന്റർനാഷണൽ പ്രിസം വിഭാഗത്തിലും ഷിജിത് വിപി യുടെ 'നകുസ' നാഷണൽ പ്രിസം വിഭാഗത്തിലും പ്രദർശിപ്പിക്കും. ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെയാണ് ഫെസ്റ്റിവൽ നടക്കുക. ഡെലിഗേറ്റ് രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു. മിഫിന്റെ പതിനഞ്ചാമത് എഡിഷനാണ് 2018 ൽ നടക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി വർക്ക് ഷോപ്പുകൾ , മാസ്റ്റർ ക്ലാസുകൾ , എന്നിവ നടക്കും . കൂടുതൽ വിവരങ്ങൾക്ക് : http://miff.in
റിപ്പോർട്ട് : അർച്ചന പദ്മിനി