'പു' മികച്ച ചിത്രം

കായംകുളം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഷോർട് ഫിലിം ഫെസ്റ്റിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മധു ഇറവങ്കര, സുദേവൻ, സാദിഖ് തൃത്താല എന്നിവരടങ്ങിയ ജഡ്ജിംഗ് പാനൽ പ്രേക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചിത്രങ്ങൾ കണ്ട് വിജയികളെ കണ്ടെത്തുകയായിരുന്നു. 67 എൻട്രികളിൽ നിന്നും അവസാന റൗണ്ടിലെത്തിയ 20 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മികച്ച ചിത്രത്തിനുള്ള പതിനായിരം രൂപയും പത്മരാജൻ പുരസ്കാരവും"Pu" നേടി. മികച്ച സംവിധായകനുള്ള ഭരതൻ പുരസ്കാരം "Pu" വിന്റെ സംവിധായകൻ ബിബിൻ ജോസഫ്, മികച്ച തിരക്കഥക്കുള്ള തോപ്പിൽ ഭാസി പുരസ്കാരം "ഈറൻ " എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചാപ്പൻ, മികച്ച ഛായാഗ്രഹകനുള്ള ആനന്ദക്കുട്ടൻ പുരസ്കാരം "പടിഞ്ഞാറ്റ" എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ ശ്രീറാം നമ്പ്യാർ, മികച്ച നടനുള്ള തിലകൻ അവാർഡ് ''കഥാർസിസ്" എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രേംജിത്, മികച്ച നടിക്കുള്ള കല്പന പുരസ്കാരം "ആയിഷ" യിലെ അഭിനയത്തിന് തീർത്ഥ റോഷൻ, മികച്ച ബാലതാരത്തിനുള്ള പുരസ്കാരം "പാച്ചു"വിലെ അഭിനയത്തിന് മാസ്റ്റർ അനന്തു എന്നിവർ കരസ്ഥമാക്കി.