81/2 ഇന്റർ കട്ട്സ് കൊച്ചിയിൽ
അനൂപ് ജി. എഴുതുന്നു
കഴിഞ്ഞ വർഷത്തെ IFFK യിൽ പ്രദർശിപ്പിച്ച നാല് മികച്ച ചിത്രങ്ങളും കെ. ജി. ജോർജ്ജിനെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും കൊച്ചിൻ ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്നു. എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ ജനുവരി 27 ശനിയാഴ്ച രാവിലെ മുതലാണ് പ്രദർശനങ്ങൾ. രാവിലെ 9.30 നു സമ്മർ 1993 എന്ന സ്പാനിഷ് ചിത്രവും 11.45 നു സെബാസ്റ്റ്യൻ ലീലിയോ സംവിധാനം ചെയ്ത എ ഫന്റാസ്റ്റിക് വുമൺ എന്ന ചിലിയൻ ചിത്രവും പ്രദർശിപ്പിക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഓൺ ബോഡി ആൻഡ് സോൾ എന്ന ഹങ്കേറിയൻ ചിത്രവും, നാല് മണിക്ക് മറിയ സഡോവ്സ്കാ സംവിധാനം ചെയ്ത ദി ആർട് ഓഫ് ലവിങ്: ദി സ്റ്റോറി ഓഫ് മിഷേലിന വിസ്‌ക്കോവ എന്ന പോളിഷ് ചിത്രവും കാണിക്കുന്നു. വൈകുന്നേരം 6 മണിക്ക് ലിജിൻ ജോസ്, ഷാഹിന റഫീഖ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത എയിറ്റ് ആൻഡ് എ ഹാഫ് ഇന്റർകട്സ്:ദി ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ. ജി. ജോർജ് എന്ന ചിത്രത്തിന്റെ പ്രദർശനം ഉണ്ടാകും.ശ്രീ. കെ. ജി. ജോർജ് , ശ്രീ. ജോൺ പോൾ , ശ്രീ. ലിജിൻ ജോസ് തുടങ്ങിയവർ പങ്കെടുക്കും