സിനിമയുടെ സാംസ്കാരികത ; ലേഖനമൽസരം

രണ്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി കോളജ് വിദ്യാർത്ഥികൾക്കായി ലേഖന മത്സരം. സിനിമയുടെ സാംസ്കാരികത എന്നതാണ് വിഷയം. ഒന്നാം സമ്മാനം 5001 രൂപയും പ്രശസ്തി പത്രവും. ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. കോളജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രത്തിനൊപ്പം ലേഖനങ്ങൾ കിട്ടേണ്ട അവസാന തീയതി മാർച്ച് 10