അടൂർ ചലച്ചിത്ര മേള ;സിഗ്നേച്ചർ ഫിലിം ക്ഷണിക്കുന്നു
രണ്ടാമത് അടൂർ ചലച്ചിത്ര മേളയുടെ സിഗ്നേച്ചർ ഫിലിമിനായി മത്സരം സംഘടിപ്പിക്കുന്നു. മൗലികമായ സിഗ്നേച്ചർ ഫിലിമുകൾ ആണ് നിർമിച്ചു നൽകേണ്ടത്. 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ മാത്രമേ ദൈർഘ്യം പാടുള്ളൂ.അനിമേഷനോ കഥാപാത്രങ്ങൾ ഉപയോഗിച്ചുള്ള ചിത്രീകരണമോ ആകാം. അന്തർദേശീയ ചലച്ചിത്ര മേളയുടെ സർഗ്ഗാത്മകതയും കലാമൂല്യവും ഉൾക്കൊള്ളുന്ന മികവുറ്റ ദൃശ്യ ഭാഷയാണ് സിഗ്നേച്ചർ ഫിലിമിനു വേണ്ടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സിഗ്നേച്ചർ ഫിലിമിനു എം.എഫ്.ഡിസൈൻസ് സ്പോണ്സർ ചെയ്യുന്ന പതിനായിരത്തി ഒന്നു രൂപയും പ്രശസ്തി പത്രവും സമ്മാനമായി നൽകുന്നതാണ്. സിഗ്നേച്ചർ ഫിലിം തയ്യാറാക്കി നൽകേണ്ട അവസാന തീയതി മാർച്ച് 25 ആണ്. ഡി വി ഡി ഫോർമാറ്റിൽ ആണ് ഫിലിമുകൾ അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന സിഗ്നേച്ചർ ഫിലിമിന്റെ ഹൈ ഡെഫനിഷൻ കോപ്പി പിന്നീട് നൽകേണ്ടതാണ്. contact No- 7510767456, 9048744956 താഴെ കാണുന്ന വിലാസത്തിൽ ഫിലിമുകൾ അയയ്ക്കാവുന്നതാണ്. ശ്രീ . സുരേഷ് ബാബു. അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള. കാണിയാംപറമ്പിൽ ബിൽഡിങ്. അടൂർ പി.ഓ. പത്തനംതിട്ട ജില്ല.പിൻ 691523