top of page

മലയാളി ലോകസിനിമ തിന്നുന്നു ലോകം മലയാള സിനിമ തിന്നുന്നുണ്ടോ?

മുക്കിലും മൂലയിലും തിരഞ്ഞെങ്കിലും ചലച്ചിത്ര മേളയിൽ ഒന്നു മാത്രം കണ്ടെത്താനായില്ല . മലയാളം സിനിമ മാർക്കറ്റ് . ആ അദ്ധ്യായം ചലച്ചിത്ര അക്കാഡമി അവസാനിപ്പിച്ച മട്ടാണ് . അടൂർ നേതൃത്വം നൽകിയ ഒരു മേളയിൽ ( 2014) മാത്രമാണ് മലയാള സിനിമയ്ക്ക് അത്തരം ഒരു പരിഗണന കിട്ടിയത് . തൊട്ടടുത്ത വർഷം അതു പൂട്ടിക്കെട്ടി. പിന്നൊരിക്കലും തിരിച്ചു വന്നില്ല .

വരുന്ന മട്ടുമില്ല. ലോക സിനിമയെ ആവേശത്തോടെ കേരളത്തിലേക്ക് ആനയിക്കുന്നവർക്ക് മലയാളത്തിലുണ്ടാകുന്ന ശ്രമങ്ങൾ ( എത്ര പരിമിതമാണെങ്കിലും ) പുറം ലോകം കാണരുത് / എത്തരുത് എന്ന് ഇത്ര വാശിയെന്തിനാണ് ? ലോക സിനിമയോടുള്ള അഭിനിവേശത്തിന്റെ ഒരംശം പോലും ഇന്നാട്ടിലെ സിനിമയോടു വേണ്ടന്നാണോ? കൊട്ടിഘോഷിക്കപ്പെടുന്ന ഈ വിദേശ ചിത്രങ്ങളൊക്കെ ചുമ്മാ ഇങ്ങു കടൽ കടന്നു വന്നതാണോ ? നാട്ടിലെ ചലച്ചിത്ര സംസ്കാരം പുരോഗമിച്ചു പൂത്തുലയാൻ വയറിളകും വരെ ലോകസിനിമ തീറ്റിച്ചാൽ മാത്രം മതിയോ ?


Comments


bottom of page