ഏദൻ
കോട്ടയത്തെ മലയോരം. മലയോരത്തെ ഗ്രാമം. പ്രകൃതിയുടെ നിറവും മണവുമുള്ള വേഗത കുറഞ്ഞ വിരസതയുടെ ഗ്രാമം.
വന്യമായ മഴയുടെയും കാറ്റിന്റെയും ഗ്രാമം. അവസാനിക്കാത്ത ആസക്തികളുടെ ഗ്രാമം. ഏകാന്തതയുടെ ഗ്രാമം. ഗൃഹാതുരതയുടെ ഗ്രാമം. പുഴയുടെ ഗ്രാമം. റബ്ബർക്കാടിന്റെയും ചീവീടുകളുടെയും ഗ്രാമം. നീർച്ചാലുകളുടെയും നിശ്ശബ്ദതയുടെയും ഗ്രാമം. ആൺബോധങ്ങളുടെ ഗ്രാമം. രാത്രിയുടെയും നിലാവിന്റെയും ഗ്രാമം. ദുരൂഹതയുടെ ഗ്രാമം. കുരയ്ക്കുന്ന പട്ടികളുടെയും ഭ്രമാത്മകതയുടെയും മരണത്തിന്റെയും ഗ്രാമം.
വിഷ്വലുകളുടെ, വിശദാംശങ്ങളുടെ സിനിമ. പഴകിയ വൈൻ പോലെ വീര്യമുള്ള സിനിമ. ഇമേജുകളെ ബ്രേക്ക് ചെയ്യുന്ന ശബ്ദം അഥവാ ശബ്ദമില്ലായ്മ. നവസമീപനങ്ങളുടെ ഏദൻ.
Comments