top of page

ഡോ. ബിജുവിന്റെ പത്താമത്‌ സിനിമ


ഡോ. ബിജു എഴുതുന്നു

പത്താമത്തെ സിനിമയിലേക്ക് കടക്കുകയാണ്, വെയിൽ മരങ്ങൾ... എപ്പോഴും വെയിലത്ത് നിൽക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥ .

സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബിമാത്യു സോമതീരം നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസാണ് കേന്ദ്രകഥാപാത്രമാകുന്നത് . നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ സരിത കുക്കു ,കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർക്കൊപ്പം മാസ്റ്റർ ഗോവർദ്ധനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു .

നാല് ഋതുക്കളിലൂടെ പറയുന്ന കഥയുടെ മൂന്നു കാലങ്ങൾ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിക്കുന്നത് .ജനുവരിയിൽ ഹിമാചലിൽ മഞ്ഞുകാലത്തിന്റെ ചിത്രീകരണം ആരംഭിക്കും . നിരവധി ഷെഡ്യൂളുകളിലായി വിവിധ കാലാവസ്ഥകളിൽ ചിത്രീകരിക്കുന്ന സിനിമ ഒരു വർഷംകൊണ്ടാവും പൂർത്തിയാവുക .

എം ജെ രാധാകൃഷ്ണൻ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റ് ഡേവിസ് മാനുവലാണ്. സിങ്ക് സൗണ്ട് റെക്കോർഡിങ്ങും സൗണ്ട് ഡിസൈനും ജയദേവൻ ചക്കടത്തും സൗണ്ട് മിക്സിങ് പ്രമോദ് തോമസും . കോസ്റ്റും ഡിസൈൻ അരവിന്ദ് ,മേക്കപ്പ് പട്ടണം ഷാ , ആർട് ഡയറക്ടർ ജോതിഷ് ശങ്കർ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ . സംവിധാന സഹായികൾ സിറാജ് ഷാ, ഡേവിസ് മാനുവൽ, സുനിൽ സി.എൻ. ,ഫെബിൻ. പ്രൊഡക്ഷൻ കണ്ട്രോൾ പ്രശാന്ത് പ്രഭാകരനും അങ്കിത് സൂതും . മൂവി നൊമാദ്സ് ആണ് ചിത്രത്തിന്റെ ഇന്റർനാഷണൽ മാർക്കറ്റിംഗ് .


bottom of page