സ്വാമി സംവിദാനന്ദ്‌ സംവിധായകനാവുന്നു


ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി, എസ്‌. ദുർഗ്ഗ, ഉന്മാദിയുടെ മരണം എന്നീ സിനിമകൾക്കുശേഷം നിവ്‌ ആർട്ട്സ്‌ മൂവീസ്‌ നിർമ്മിക്കുന്ന പുതിയ സിനിമയാണ്‌ നാനി. പരിസ്ഥിതി സംഘടനായ ഗ്രീൻ വെയിനിന്റെ കോർഡിനേറ്റർ സ്വാമി സംവിദ്‌ ആനന്ദ്‌ ആണ്‌ സംവിധാനം.

പ്രതാപ് ജോസഫ് ക്യാമറ, ഹരികുമാർ മാധവൻ നായർ ശബ്ദലേഖനം , പ്രോം സായി എഡിറ്റിങ്ങ് ദീലീപ് ദാസ് ആർട്ട് ഡയറക്ഷൻ എന്നിവ നിർവ്വഹിക്കുന്ന ചിത്രത്തിൽ കാതറിൻ, അമ്മു മേനോൻ , എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പുക്കുന്നു, ശ്വേതാ മേനോൻ, നിർമ്മല ശ്രീനിവാസൻ , എന്നിവർക്കൊപ്പം മുൻ എം എൽ എ സൈമൺ ബ്രിട്ടോയും പരിസ്ഥിതി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ വികെ ശശിധരൻ മാഷും ശ്വേതാ മേനോന്റെ മകൾ സബൈനയും അഭിനയിക്കുന്നുണ്ട്. ഡോ: പ്രമീള നന്ദകുമാറും സംവിദ് ആനന്ദും ചേർന്നാണ്‌ കഥയൊരുക്കിയത്. ഡിസംബറിർ അവസാനം ചിത്രീകരണം പൂർത്തിയാവും.