top of page

Pan’s labrynth

“Clinton, Kennedy, they all carried out mass murder, but they didn’t think that that was what they were doing – nor does Bush. You know, they were defending justice and democracy from greater evils. And in fact I think you’d find it hard to discover a mass murderer in history who didn’t think that.”

ലോക സിനിമയിൽ അറിയപ്പെടുന്ന മെക്സിക്കൻ സംവിധായകർ ആയ Inarritu, Cuaron തുടങ്ങിയവരുടെ സമാകാലീനനായ സംവിധായകൻ ആണ് Guilermo Del toro.അദ്ദേഹം സംവിധാനം ചെയ്ത Pan’s labrynth എന്ന സിനിമ പേരിൽ തന്നെ അതിന്റെ ആശയം ഉൾക്കൊള്ളുന്ന ഒന്നാണ്. പാൻ എന്ന റോമൻ ദൈവം പാതി മൃഗവും(ആട്) പാതി മനുഷ്യനുമായ രൂപവും labrynth എന്നത് കുട്ടികൾ കളിക്കുന്ന വഴികാട്ടി puzzle ഉം ആണ്. പേര് സൂചിപ്പിക്കുന്ന പോലെ റിയാലിറ്റിയുടെയും ഫാന്റസിയുടെയും മിശ്രിതമായ രൂപത്തിൽ 1944ലെ സ്പെയിൻ പശ്ചാത്തലമാക്കി ഒഫെലിയ എന്ന കഥാപാത്രം നേരിടുന്ന പ്രശ്നങ്ങളെയും തന്റെ രണ്ടാം അച്ഛനും fascist ക്യാപ്റ്റൻ ഉം ക്രൂരനും ആയ Vidal അമ്മ ആയ Carmen വേലക്കാരിയും വിമതയും ആയ Mercedes തുടങ്ങിയവരിലൂടെയും കഥ പറഞ്ഞു പോകുന്ന സിനിമ ആണ്.

പണ്ട് പണ്ട് പാതാളത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു സുന്ദരിയായ രാജകുമാരി ഉണ്ടായിരുന്നു,പേര് Moana.ഒരു ദിവസം ആ രാജകുമാരി പാതാളം വിട്ടു ഭൂമിയിലേക്ക് പോയി,അവിടെ എത്തിയപ്പോൾ സൂര്യ പ്രകാശം തട്ടി രാജകുമാരിയുടെ കാഴ്ച നഷ്ട്ടപ്പെടുകയും ചെയ്തു. ഭൂമിയിൽ എത്തിയ രാജകുമാരിയുടെ ജീവിതം അനശ്വരമല്ലാതാകുകയും മരണപ്പെടുകയും ചെയ്യുന്നു. ഇതറിഞ്ഞ രാജാവ് തന്റെ മകളുടെ ആത്മാവിനു തിരിച്ചു വരാൻ വേണ്ടി ഭൂമിയിൽ ഉടനീളം labrynth കൾ സ്ഥാപിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു കാല്പനിക കഥ വിവരിച്ചു തുടങ്ങുന്ന ഈ സിനിമ പിന്നീട് 1944 സ്പെയിൻ ലെ ഒരു കാട്ടിലേക്ക് എത്തുന്നു. ഫ്രാങ്കോ യുടെ fascist സർക്കാരിന് എതിരെ പട പൊരുതുന്ന ഗറില്ലാ വിപ്ലവകാരികളെ പിടിക്കാൻ വേണ്ടി Vidal എന്ന ക്യാപ്റ്റൻ നേതൃത്വത്തിൽ ഉള്ള fascist സൈന്യം അവിടെ തമ്പടിക്കുകയും അദ്ദേഹത്തിന്റെ ഗർ ഭിണിയായ Carmen ഉം അവളുടെ മരിച്ചുപോയ മുൻ ഭർത്താവിൽ ഉണ്ടായ Ofelia എന്ന മകളും വരുന്നത് ആണ് നമ്മൾ കാണുന്നത്. Fairy tales വായിക്കുന്ന Ofelia,അമ്മക്ക് ദേഹാസ്വാസ്ഥ്യം തോന്നിയപ്പോൾ വാഹനം നിർത്തുകയും അവിടെ നിന്ന് ഒരു കണ്ണ് ലഭിക്കുകയും അത് അവിടെയുള്ള പ്രതിമയുടേത് ആണെന്ന് മനസ്സിലാക്കിയ Ofelia അതിനെ യോജിച്ച സ്ഥലത്തു കൊണ്ട് വെക്കുകയും ചെയ്യുന്നു. ഒപ്പം ഒരു ജീവിയെ കാണുകയും ചെയ്യുന്നു.

തന്റെ രണ്ടാം അച്ഛന്റെ അടുത്ത് എത്തിയ Ofelia അമ്മ അച്ഛാ എന്ന് വിളിക്കണം എന്ന് പറഞ്ഞാലും അവൾ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുകയും വലത് കൈയിൽ പുസ്തകം മുറുകെ പിടിച്ചു തന്റെ ഇടതു കൈ കൊണ്ട് ഷേക്ക് ഹാൻഡ് കൊടുക്കുന്ന ofelia യെ നാം കാണുന്നത്.ഇതേ രംഗത്തിൽ ഒഫെലിയ അവിടെയുള്ള labrynth കാണുകയും ചെയ്യുന്നു.പിന്നീട് അവിടത്തെ മുഖ്യ വേലക്കാരിയായ Mercedes നേയും അവിടത്തെ ഡോക്ടർ ആയ Ferreiro യെയും Ofelia കണ്ടു മുട്ടുന്നുണ്ട്. അന്ന് രാത്രി താൻ വരുന്ന വഴിക്ക് കണ്ട ജീവി പ്രത്യക്ഷപ്പെടുകയും അത് തന്റെ fairy tale ലെ ഒരു കഥാപാത്രമാണ് എന്ന് വിശ്വസിക്കുന്ന Ofelia യുടെ മുന്നിൽ വെച്ച് അത് ആ രൂപത്തിലോട്ടു മാറുകയും ചെയ്യുന്നു. ഈ fairy കഥാപാത്രത്തെ പിന്തുടർന്ന് Ofelia labrynth ൽ എത്തുകയും Faun നെ(pan നോട് ഉപമിക്കാം)കണ്ടുമുട്ടുകയും ചെയ്യുന്നു. Faun നിസ്സംശയം Ofelia പഴയ ഭൂമിയിലേക്ക് പോയ princess Moana ആണെന്ന് പറയുകയും ചെയ്യുന്നു. ഇനി Ofelia ക്കു തിരിച്ചു പാതാളത്തിലേക്ക് പോകണമെങ്കിൽ അടുത്ത പൗർണമിക്കു മുൻപ് മൂന്ന് കാര്യം ചെയ്യണമെന്ന് Faun പറയുകയും ചെയ്യുന്നു.

Anti fascist സിനിമ ആയ ഇത് Vidal എന്ന ക്രൂരനായ ക്യാപ്റ്റൻ നെ മുന്നിൽ നിർത്തി കൊണ്ട് ആണ് Fascist അടിച്ചമർത്തലുകളെ തുറന്നു കാണിക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഇല്ലാത്ത ആജ്ഞകളെ കണ്ണടച്ചു പിന്തുടരേണ്ടി വരുന്ന ഒരു സാമൂഹി കാവസ്ഥ ആയ Fascism നിലനിൽക്കുന്നത് വ്യക്തമായ അധികാര ഘടനയുടെ സഹായത്തോടെ ആണ്. ഈ സിനിമയിൽ ആ അധികാരത്തെ കയ്യാളുന്ന ആളാണ് Vidal. അയാൾ നടത്തുന്ന ക്രൂരത ഒരു കുപ്പി കൊണ്ട് തലക്കടിച്ചു കൊല്ലുന്നത് മുതൽ തുടങ്ങുന്നു. Vidal ന്റെ ക്രൂരതയിൽ ഒരേ സമയം തറവാടിത്തത്തിന്റെയും ആണത്തത്തിന്റെയും അംശങ്ങൾ കാണാം. ഇതിനെ നിർണയിക്കുന്നത് വ്യക്തമായ മിത്ത് കൾ തന്നെ ആണ്. അങ്ങനെ ഒരു മിത്ത് Vidal ന്റെ കൈവശവും ഉണ്ട്. മൊറോക്കോ യിൽ വെച്ച് മരണപ്പെട്ട തന്റെ അച്ഛന്റെ വാച്ച്, തന്റെ മരണസമയം മകനെ അറിയിക്കാനും അച്ഛന്റെ ധീരതയുടെ പ്രതീകമാകാനും വേണ്ടി ആ വാച്ച് ഉപകരിക്കുന്നു. ഇപ്പോൾ ആ വാച്ച് Vidal ന്റെ പക്കൽ ഇരിക്കുകയും ചെയ്യുന്നുണ്ട്. ഒരു വിരുന്നിൽ അതിഥി അതിന്റെ യാഥാർഥ്യത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതേ Vidal ഭാര്യ Carmen ൽ യാതൊരു താല്പര്യം പ്രകടിപ്പിക്കാതിരിക്കുകയും അവൾ തന്റെ കുഞ്ഞിനെ ചുമക്കുന്നവൾ മാത്രമാകുകയും ചെയ്യുന്നു.

“Clinton, Kennedy, they all carried out mass murder, but they didn’t think that that was what they were doing – nor does Bush. You know, they were defending justice and democracy from greater evils. And in fact I think you’d find it hard to discover a mass murderer in history who didn’t think that.”നോം ചോംസ്കി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞ ഈ വാചകങ്ങൾ Vidal ന്റെ കാര്യത്തിലും അക്ഷരം പ്രതി ശരിയാകുന്നുണ്ട്. Vidal ഒരിടത്തു പോലും ഖേദം പ്രകടിപ്പിക്കുന്നു പോലുമില്ല. ഇന്ത്യൻ fascism ത്തിന്റെ സ്വഭാവം നിർ ണയിക്കുമ്പോളും ഈ ഒരു വശം നാം കാണേണ്ടത് തന്നെ ആണ്. ഒരു ഭാഗത്തു Vidal തന്റെ ക്രൂരതകൾ തുടർന്ന് പോകുമ്പോൾ ഈ വളരെ ക്രൂരമായ യാഥാർഥ്യത്തിൽ നിന്ന് fairy tale ന്റെ ലോകത്തേക്ക് ഊളിയിടുന്ന Ofelia ആണ് നാം കാണുന്നത്. സംശയമുളവാക്കുന്ന പ്രകൃതമുള്ള Faun നെ പിന്തുടർന്ന Ofelia യെ ഈ ഫാന്റസി ലോകത്തും ക്രൂരതയും ഭയവും എല്ലാം വേട്ടയാടുന്നുണ്ട്. Faun നൽകുന്ന മൂന്ന് കർത്തവ്യം നിറവേറ്റാൻ പോകുന്ന Ofelia നേരിടുന്ന പ്രശ്നങ്ങൾ ഭയപ്പെടുത്തുന്നത് തന്നെ ആണ്. ഈ ഫാന്റസി ലോകത്തെ ഭീമകരന്മാരായ സ്വത്വങ്ങളെ റിയാലിറ്റി യിലുള്ള fascist ഉന്നത ഉദ്യോഗസ്ഥകൂട്ടത്തിനോട് സിനിമാറ്റിക് ആയിട്ടുള്ള ഭാഷയിൽ Del toro ഉപമിക്കുന്നുണ്ട്. Ofelia യിലൂടെ അവതരിപ്പിക്കുന്ന ഫാന്റസി ലോകം വെറും ഒരു ഉല്ലാസത്തിനു വേണ്ടിയല്ല എന്നത് തീർച്ചയാണ്. Ofelia റിയാലിറ്റിയിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുമ്പോഴും റിയാലിറ്റിയോട് സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. തന്റെ റിയാലിറ്റിയിൽനിന്ന് ഇവിടെ ഒഫെലിയ ഒളിച്ചോടുന്നത് അതിനേക്കാൾ ക്രൂരമായ ഒരു ലോകം ഉണ്ടെന്നു തന്റെ മനസ്സിനെ കൊണ്ട് വിശ്വസിപ്പിച്ചാണെന്നു വേണം കരുതാൻ. പക്ഷെ റിയാലിറ്റി യിലും ഫാന്റസി യിലും ഉള്ള ക്രൂരതകൾ എല്ലാം തന്നെ സാമ്യത പുലർത്തുകയും ചെയ്യുന്നു.

ഈ സിനിമ ചർച്ച ചെയ്യുന്നത് ഒരു പ്രത്യേക കാലഘട്ടത്തെ മാത്രമല്ല എക്കാലത്തെയും Fascist പ്രവണതകളെയും ഉൾകൊള്ളുന്നുണ്ട്. The german ideology യിൽ Marx

“The ideas of the ruling class are in every epoch the ruling ideas, i.e. the class which is the ruling material force of society, is at the same time its ruling intellectual force.”

ഇങ്ങനെ എഴുതുന്നുണ്ട്. ഈ വാചകത്തിനു മുകളിൽ നിന്ന് നമ്മുടെ കല, സ്കൂൾ വിദ്യാഭ്യാസവ്യവസ്ഥിതി ഒക്കെ പരിശോധിച്ചാൽ അതിൽ കടന്നു വരുന്ന patriarchal, ബൂർഷ്വ ചിന്താഗതികൾ (ഇന്ത്യയിൽ എത്തുമ്പോൾ സവർ ണതയുംകൂടെ കാണും) കുത്തിവെക്കപ്പെടുന്നുണ്ട്. കുട്ടികളിൽ ഇത് കടന്നു വരുന്ന ഒരു വഴി fairy tales തന്നെ ആണ്. ഒരു രാജകുമാരന്റെ സഹായത്തിനു കാത്തു നിൽക്കുന്ന രാജകുമാരിയും അല്ലെങ്കിൽ ഒരു ശക്തയായ സ്ത്രീയെ അവതരിപ്പിച്ചാൽ അതൊരു മന്ത്രവാദിയും ആയി തീരുന്ന കഥകൾ ഒരുപാട് ഉണ്ട്. ഇങ്ങനെയുള്ള ആഗോള കുത്തക മുതലാളി Walt Disney പോലുള്ളവരുടെ ഈ ചിന്താധാര തന്നെ പൊട്ടിച്ചുകളയുന്ന Del toro യെ ആണ് ഇവിടെ കാണുന്നത്. രാജകുമാരനെ രക്ഷിക്കുന്ന രാജകുമാരി മുതൽ ധീരയായ വേലക്കാരിയിൽ വരെ ഈ പൊളിച്ചെഴുത്തു കാണുന്നുണ്ട്. ഏതൊരു പ്രൊപ്പഗാണ്ടയും പഴയ കാലത്തെ ഒരു മിത്ത് ന്റെ പുറത്തു തന്നെ ആണ് നിലനിൽക്കുന്ന ത്‌.ആ മിത്ത് നെ തകർക്കാൻ ഇവിടെ സംവിധായകന്‌ സാധിക്കുന്നുമുണ്ട്. ഫ്രാങ്കോയുടെ സ്പെയിൻ ലെ കത്തോലിക്ക മതം ഫ്രാങ്കോക്കു നൽകിയ ഒരു ഫാദർ നു സമാനമായ രൂപത്തെ ആണ് സംവിധായകൻ പലയിടത്തും ചോദ്യം ചെയ്യുന്നത്‌. നേരിട്ട് അല്ലാതെയും നമുക്ക് വായിച്ചെടുക്കാനും പറ്റും.

സ്പെഷ്യൽ effects ധാരാളം ഉള്ള ഈ സിനിമയിൽ Vidal ന്റെ ചുണ്ട് നീളത്തിൽ കത്തികൊണ്ട് കീറുന്നുണ്ട്,അതിനെ തുന്നി കെട്ടുന്ന Vidal കാണിക്കുന്നിടത്ത്‌ സംവിധായകൻ എത്ര ഭംഗി ആയിട്ടാണ് സ്പെഷ്യൽ effects ഉപയോഗിച്ചതെന്ന് നമുക്ക് കണ്ടു മനസ്സിലാക്കേണ്ടത് ആണ്. സംവിധായകൻ തന്നെ ഈ രംഗം ഉണ്ടാക്കിയത് എങ്ങനെ എന്ന് പറയുന്നുണ്ട്. ഒരു fake ചുണ്ട് ആണ് കീറിയത് ആയി കാണിക്കുന്നത് എന്നും അതിന്റെ ഉള്ളിൽ നീല കളർ പിന്നീട് അത് വായയുടെ രീതിയിലേക്ക് മാറ്റുകയും ചെയ്തു എന്നും. ബാറ്റ്മാൻ ലെ ജോക്കർ നെ ഓർമിപ്പിക്കുന്ന ഈ വെട്ടു പക്ഷെ നമുക്ക് യഥാർത്ഥത്തിൽ ആ അഭിനേതാവിന്റെ ചുണ്ട് മുറിഞ്ഞതായി തോന്നിപ്പിക്കുന്നുമുണ്ട്. Fascism ലോകത്തു എല്ലായിടത്തും ഉറഞ്ഞു തുള്ളുന്ന ഈ കാലത്തു Pan's Labrynth നു മഹത്തരമായ സ്ഥാനമുണ്ട്. Capitalist സമൂഹം കൊണ്ട് നടക്കുന്ന പ്രൊപ്പഗാണ്ടയെ വ്യക്തമായി നിഷേധിക്കുന്ന Del toro യിൽ നിന്ന് ബാഹുബലി കാലത്തെ ഇന്ത്യൻ സിനിമക്കും കുറെ അധികം പഠിക്കാനുണ്ട്. മികച്ച സംഗീതവും പ്രത്യേകിച്ച് lullaby അഭിനയിച്ച എല്ലാവരും തന്നെ മികച്ച പ്രകടനവും cinematography യും costume design അടക്കം എല്ലാം മികച്ചു നിന്ന ഈ സിനിമ 21ആം നൂറ്റാണ്ടിലെ ഒരു ക്ലാസ്സിക് തന്നെ ആണ്.

#PansLabyrinth #ShuaibChaliyam #CinemayileLokam #GuillermoDelToro

bottom of page