'റിക്ടർ സ്കെയിൽ 7.6' നോയിഡ ഫെസ്റ്റിവലിൽ
റിപ്പോർട്ട് : അർച്ചന പത്മിനി
..........
അഞ്ചാമത് നോയിഡ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ജീവ.കെ.ജെ . സംവിധാനം ചെയ്ത 'റിക്‌റ്റർ സ്കെയിൽ 7 .6 ' തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനുവരി 28 ന് നോയിഡയിൽ നടക്കുന്ന ഫെസ്റ്റിവലിൽ തൊണ്ണൂറിലേറെ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും . ജീവയുടെ 'ഞാവൽ പഴങ്ങൾ' ഹ്രസ്വ ചിത്രം മുമ്പ് ഇതേ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട് .
മൂന്ന് വർഷം വിജയകരമായി നടന്ന 'മിനി ബോക്സ്ഓഫീസ് ഫിലിം ഫെസ്റ്റിവലാ'ണ് തുടർന്ന് 'നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലാ'യി മാറിയത്. തുടക്കത്തിൽ ഹ്രസ്വചിത്രങ്ങൾക്കായി വിഭാവനം ചെയ്ത ഫെസ്റ്റിവൽ ഫീച്ചർ സിനിമകളെ കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയായിരുന്നു. ഒഫീഷ്യൽ സെലക്ഷൻ ലിസ്റ്റ് 2 ലാണ് സിനിമയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 'മിനിമൽ സിനിമ' കോഴിക്കോട്ട് നടത്തിയ സ്വതന്ത്ര ചലച്ചിത്രമേളയായ IEFFK യിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ കാഴ്ച ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവും ഈ സിനിമയെ രേഖപ്പെടുത്തി .
Comentarios