top of page
Independent & Experimental film festival of kerala

സ്വതന്ത്ര- പരീക്ഷണ സിനിമകൾക്കുവേണ്ടിയുള്ള 
മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ ഐ. ഇ. എഫ്. എഫ്. കെ.  ജനുവരി 13-14 തീയതികളിൽ  നടക്കും.  അരവിന്ദ് ഘോഷ് റോഡിൽ മാനാഞ്ചിറ ടവറിൽ പ്രവർത്തിക്കുന്ന  ഓപ്പൺസ്ക്രീൻ തിയേറ്റർ, അരയിടത്തുപാലം മിനി  ബൈപ്പാസ് റോഡിലുള്ള ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദികൾ. രണ്ടു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിൽ മലയാളത്തിലെ ഏറ്റവും പുതിയ 11 സിനിമകൾ പ്രദർശിപ്പിക്കും.  മിനിമൽ സിനിമ കൂട്ടായ്‌മയാണ് സംഘാടകർ. സിനിമയ്ക്ക് പുറമെ ചായ ചർച്ച,  കോറിഡോർ കോൺവർസെഷൻ എന്നീ പരിപാടികളും നടക്കും. ഓരോ സിനിമയ്ക്കുശേഷവും സംവിധായകരുമായുള്ള മുഖാമുഖം നടക്കും. 
ക്രൈം നമ്പർ 89 ലൂടെ 2013 ലെ മലയാളത്തിലെ മികച്ച സിനിമയുടെ സംവിധായകനായി മാറിയ സുദേവന്റെ  'അകത്തോ പുറത്തോ', മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ജിയോ ബേബിയുടെ 'കുഞ്ഞുദൈവം', ജീവ കെ. ജെ. യുടെ  'റിക്റ്റർ സ്കെയിൽ 7.6', ഫൗസിയ ഫാത്തിമയുടെ  'നദിയുടെ മൂന്നാംകര',  റഹ്മാൻ ബ്രദേഴ്സിന്റെ 'കളിപ്പാട്ടക്കാരൻ' എന്നീ മുഴുനീള സിനിമകൾ ഫെസ്റ്റിവലിലുണ്ട്‌.
ഫെസ്റ്റിവലിന്റെ ഡയറക്റ്റർ ഫോക്കസ്‌ വിഭാഗത്തിൽ 
ഡോൺ  പാലാത്തറയുടെ വിത്ത്‌, ശവം, തിരികെ, പുളിക്കൽ മത്തായി എന്നീ സിനിമകൾ പ്രദർശ്ശിപ്പിക്കുന്നു. 
ഡോക്യുമെന്ററി വിഭാഗത്തിൽ കെ.ജി.ജോർജ്ജിനെക്കുറിച്ച്‌ ലിജിൻ ജോസ്‌ സംവിധാനം ചെയ്ത '8 1/2 ഇന്റർകട്ട്‌സ്‌'എന്ന സിനിമയും വയനാട്ടിലെ പണിയ ജനവിഭാഗത്തെക്കുറിച്ചുള്ള 
അനീസ് കെ. മാപ്പിളയുടെ 'ദി സ്ലേവ്‌ ജെനിസിസ്‌' എന്ന സിനിമയും പ്രദർശ്ശിപ്പിക്കുന്നു. 13നു രാവിലെ 8 മണി മുതൽ 
കോഴിക്കോട്‌ ഓപ്പൺസ്ക്രീനിൽ നേരിട്ടെത്തി രെജിസ്റ്റർ ചെയ്ത  ഡെലിഗേറ്റുകൾക്ക്  പാസ്‌ മേടിക്കാവുന്നതാണ്‌.

Schedule
bottom of page