top of page

'വിരാഗം' തുടർപ്രദർശനങ്ങൾക്കൊരുങ്ങുന്നു...


'വിരാഗം' തുടർപ്രദർശനങ്ങൾക്കൊരുങ്ങുന്നു...

അൻസർ ഷൈജു സംവിധാനം ചെയ്ത സിനിമ, 'വിരാഗം' തുടർപ്രദർ ശനങ്ങൾക്കൊരുങ്ങുന്നു.. "സിനിമ എടുക്കുന്നത് പോലെ പ്രധാനമാണ് അത് കാണിക്കുക എന്നതും. ഞങ്ങൾ 'വിരാഗം' കേരളം മുഴുവൻ പ്രദർശിപ്പിക്കും. എല്ലാവരും കാണണം. വിമർശിക്കണം. കാണുമ്പോൾ ഇതിന്റെ നിർമ്മാണ ചെലവിനെ പരിഹരിക്കാൻ കഴിയുന്ന തരത്തിൽ ഓരോരുത്തരും സംഭാവന തരണം" , അൻസർ ഷൈജു പറയുന്നു.

തിരുവനന്തപുരത്തെ 'വിരാഗ' ത്തിന്റെ രണ്ടാമത്തെ സ്ക്രീനിങ് 2018 ജനുവരി 7ന് (ഞായർ) രാവിലെ 9 മണിക്ക് കൈരളി തിയേറ്ററിൽ സംഘടിപ്പിക്കുകയാണ്. ചലച്ചിത്ര പ്രവർത്തകർ ഫേസ്‌ബുക്ക് വഴി എല്ലാവരെയും സ്വാഗതം ചെയ്തിട്ടുണ്ട്. പാസിനായി ബന്ധപ്പെടേണ്ട നമ്പറുകൾ; 8301079832 9447908245 9388264853 8848672884


bottom of page